ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Tuesday, January 24, 2012

ബുള്‍ഡോ'സിംഗ്'
കത്തിയെരിയുന്ന പശ്ചിമേഷ്യന്‍
വയലുകളില്‍ കന്നു പൂട്ടുന്നത്
കറ്ഷക പ്രഭുക്കളാണ്.

'ചേരി ചേരത്തവരും ' കൂടുന്നു
വിത്തിറക്കാന്‍ പൌരാണിക
വേദങ്ങള്‍ മടക്കി വെച്ച്.

നനക്ക്ക്കാന്‍ പമ്ബ്
ചെയ്യുന്നു, രക്ത-പെട്രോള്‍
പുഴകളില്‍ നിന്ന്.

കൊയ്ത്തുത്സവതില്‍ കുന്നു
കൂടുന്നു ധാന്യ
ങ്ങളേതെങ്കിലും കോണില്‍ .

വീണ്ടും വിതക്കുന്നു
വിഷ വിത്തുകള്‍
കളകള്‍ പറിച്ചിടാതെ.

(13/04/2008)

No comments:

Post a Comment