ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Tuesday, January 24, 2012

ഒരു ചത്ത കവിതയുടെ തിരക്കഥ

രം ഗം 1
കോന്ത്രമ്ബല്ലു പോല്‍
കല്ലുന്തി നില്ക്കുന്ന
പന്ചായത്തു നിരത്ത് .
കട കട ചൊല്ലി കാള
വണ്ടികള്‍ കിതച്ചു
കുതിച്ചു കയറുന്നു.
ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍ ,
നാട്ടു വഴികളിലെ
അടിവയറിന്റെ എരി
പൊരിയില്‍ വിയര്‍പ്പുതുള്ളികള്‍
സിക്താണ്ഡമായ്
വളര്‍ ന്നു തുടങ്ങി.
തഴമ്ബു പിടിച്ച ബലിഷ്ട്
കരങ്ങളില്‍ ചോര
നിറത്തിന്റെ ധ്വജം
നന്നായി ഇഴുകിച്ചേര്‍ ന്നു.

രം ഗം 2

പരവതാനി കണക്കെ
പരന്നു കിടക്കുന്ന
എന്‍ എച്ച് 17.
എയര്‍ കണ്ടീഷന്‍
മുറിയിലെ റൈറ്റിങ്ങ്
ടേബിളില്‍ ,ഫില്ലറിലെ
വിയര്‍ പ്പു മഷികള്‍
വരണ്ടുണങ്ങുന്നു.
രണ്ടാമതയി മുന്തിരിച്ചാര്‍
റീഫില്‍ ചെയ്ത്
പേനയുന്തുന്നു.
സ്മൂത്തയി എന്നാല്‍
ആടിയുലഞ്ഞ് വേഗത്തില്‍
കടലാസു കഷ്ണങ്ങള്‍
തിന്നു തീര്‍ ക്കുന്നു.
അച്ചടിച്ച പേപ്പറുകള്‍ ക്ക്
വല്ലാത്ത കരിഞ്ഞ മണം .
പേന: എന്താ നിന്നെ വല്ലാതെ
നാറുന്നു..?
കടലാസ്: നീ പെറ്റ ചാപ്പിള്ളകളാ...
എന്റെ കഫന്‍ പുടവയിലിപ്പഴും
ദഹിക്കാതെ കിടപ്പാ......

No comments:

Post a Comment