ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Saturday, October 16, 2010

എഴുത്താണി
ഞാന്‍ ഇര
കൂട്ടമെന്നെ ഒയാക്കി.
അന്ധകാരം തണലേകി.
വിജന മൂലകള്‍
സാങ്കേതമാക്കി ഞാന്‍
ദുഖത്തെ പ്രേമിച്ചു.

ഹ്രദയാംബരത്തില്‍
മേഘക്കീറുകള്‍
കൂട്ടിയുരുമ്മി
കണ്പോളകള്‍ക്ക് മണ്സൂനായി
ഒരു പേമാരി
പെയ്തിറങ്ങി.
അങ്കുര ഭിത്തികള്‍
നിറഞ്ഞൊഴുകി.
രണ്ടു തുള്ളിയെടുത്
ഞാനെന്‍ എഴുതനിയില്‍ നിറച്ചു.
ആ മുഷിഞ്ഞ കടലാസില്‍
കോറിയിട്ടു.
ആ വിലാപകാവ്യമാവര്‍
ആസ്വദിച്ചു ;
ഒരു സന്ത്വനഗീതം പോലെ. (രിസാല ലക്കം:770 ഡിസ:21 2007 )

ഓന്തുകള്‍ക്കിടയില്‍

ജീവിതപാളത്തില്‍
പെറ്റി ട്ടപ്പോള്‍ കണികണ്ടത്
പച്ചക്കൊടിയായിരുന്നു.
ഓട്ടത്തിനിടയിലോര്ക്കാന്‍
കഴിഞ്ഞില്ല-
ചന്ദ്രക്കലയും നക്ഷത്രവും
മാഞ്ഞു പോയിടത്താരോ

തേകിവെച്ച
കുളപ്പച്ചയയിരുന്നുവതെന്നത്.
ഇടക്കുവെച്ചുകണ്ട

ചെന്കൊടിക്ക്
മുമ്പില്‍ ബ്രേക്കിട്ട് ,അടുത്ത
ബോഗിയിലള്ളിപ്പിടിച്ചു.
അരിവാളും ചുറ്റികയും

ഏറ്റു മുട്ടി
പൊന്നീച്ച പാറിയ
നക്ഷത്രവും
അതിനിടക്ക് രക്തക്കറ പടര്‍ന്ന
ചെന്ചോപ്പും

വിള തിന്നുന്ന,
'മൌസു'കളായി

കാര്‍ന്നു തിന്നാന്‍
തുടങ്ങവേ,മനം പിരട്ടി
ആളൊഴിഞ്ഞ

ബോഗിയില്‍
ചാടിക്കയരുമ്പോള്‍,നിറമില്ലാത്ത
പതാകയുമേന്തി

വിളിച്ചു പറഞ്ഞു:
"ഇനി ഞാന്‍ സ്വതന്ത്രന്‍".
(രിസാല ലക്കം 806 ,സെപ്ത 5 2008 )



No comments:

Post a Comment